Sunday, 21 May 2017

ട്രോൾ മലയാളത്തിന്റെ സംവരണ നിലപാട് ഒരു വലിയ ചർച്ച ആയി മാറിയ സാഹചര്യത്തിൽ, ഈ വിഷയത്തിൽ പബ്ലിക്കിന്റെ അഭിപ്രായം ഒരു വോട്ടിങ്ങ് സംബ്രദായത്തിലൂടെ അറിയാൻ ശ്രമിച്ചു. അതിൽ 3423 ആളുകൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
ഇതിൽ 63 ആളുകൾ ഏകദേശം 2 ശതമാനം, ഈ വിഷയത്തിൽ പ്രതികരിക്കാൻ താല്പര്യപെടുന്നില്ല.
449 പേർ, 13 ശതമാനം ആളുകൾ ഒരു വിധത്തിലും ഉള്ള സംവരണം ആഗ്രഹിക്കാത്ത ആളുകൾ ആണ്.
1235 ആളുകൾ, ഏകദേശം 36 ശതമാനം, നിലവിലുള്ള ജാതി വ്യവസ്ഥയിൽ ഉള്ള സംവരണം തുടരണം എന്ന് ആഗ്രഹിക്കുന്നവർ ആണ്.
എന്നാൽ 1676 പേർ, ഏകദേശം 49 ശതമാനം ആളുകൾ ട്രോൾ മലയാളത്തിന്റെ തീരുമാനത്തോട് യോജിക്കുന്നവർ ആണ്.
അതായത് നിലവിലുള്ള ജാതി സംവരണ വ്യവസ്ഥ മാറി സാംബത്തിക അടിസ്ഥാനത്തിൽ സംവരണം വരണം എന്ന് തന്നെ ഭൂരിപക്ഷം ആളുകളുടെയും ആഗ്രഹം.
സംവരണം എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നല്ല ഒരു ചർച്ച ഉയർത്തികൊണ്ട് വരുവാൻ ട്രോൾ മലയാളത്തിന് സാധിച്ചു എന്നതിൽ അഭിമാനം ഉണ്ട്.
നമ്മുടെ നിലപാട് സ്വതന്ത്രവും സുതാര്യവും ആയതിനാൽ തന്നെ നമ്മൾ മുൻപോട്ട് വെച്ച ആശയത്തിനോട് യോജിച്ചവരെയും വിയോജിച്ചവരെയും മുൻവിധികളില്ലാതെ നമ്മുടെ പേജിന് സ്വീകരിക്കാൻ സാധിച്ചു . ജനാധിപത്യത്തിന്റെ വാദം ഉയർത്തുകയും എന്നാൽ അവരവരുടെ ആശയത്തോട് വിയോജിക്കുന്നവരെ പൂർണ്ണമായി ഒഴിവാക്കുന്ന രീതിയും ചില പേജുകൾ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കാണുകയുണ്ടായി.
ഇങ്ങനെ ഉള്ള ഒരു വിഷയം ചർച്ച ചെയ്യുംബോൾ നിലവിലുള്ള സാഹചര്യത്തിൽ നിന്നുകൊണ്ട് ആയിരിക്കണം ഈ ചർച്ച. ഇപ്പോഴുള്ള സംവരണ വ്യവസ്ഥ ഏകദേശം പത്ത്-എൺപത് വർഷത്തെ പഴക്കം ഉണ്ട്. അന്ന് നിലനിന്നിരുന്ന അവസ്ഥ അല്ല ഇന്ന് ഈ രാജ്യത്തുള്ളത്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പിന്നോക്ക സമുദായത്തിൽ ഉള്ളവർ എത്രകണ്ട് മുന്നോട്ട് വന്നു, അല്ലെങ്കിൽ മുന്നോക്ക സമുദായക്കാർ ഈ വ്യവസ്ഥ കൊണ്ട് എത്ര കണ്ട് പിന്നോക്കം പോയി എന്നുള്ളതിന്റെ കുറിച്ചുള്ള ഒരു പഠനം ആവശ്യമാണ്. അതിന്റെ വെളിച്ചത്തില് ഇന്നത്തെ സംവരണ വ്യവസ്ഥ പൊളിച്ച് എഴുതുക തന്നെ വേണം.
സമൂഹത്തിൽ ജാതിയിലോ സമുദായത്തിലോ മതത്തിലോ അധിഷ്ഠിതമായ ഒരു സംവരണവും ജനാധിപത്യപരമാണ് എന്ന് പറയാൻ ആവില്ല. സമൂഹത്തിൽ സാംബത്തികമായി അവശത അനുഭവിക്കുന്നവർ ജാതി, മത സമുദായീക വേർതിരിവുകൾ ഇല്ലാതെ പരിഗണന അർഹിക്കുന്നവരാണ്.
രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി സമുദായീകവും മതപരവുമായ കൂടുതൽ വേർതിരിവുകൾ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ നിലവിലുള്ള സംവരണസംവിധാനം പുനർവിചിന്തനം ചെയ്യേണ്ട സമയമായി എന്ന് തന്നെയാണ് ട്രോൾ മലയാളത്തിന്റെ നിലപാട്. സാമൂഹീകമായ പ്രാതിനിധ്യവും സമുദായവും മതവും അല്ല സമൂഹത്തിൽ മുഖ്യധാരയിലേക്ക് കടന്നുവരാത്ത എല്ലാവർക്കും പരിഗണന ലഭിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസമുള്ള കേരളീയ സമൂഹത്തിൽ സംവരണം കൊണ്ട് അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് നല്കുന്നതിലേറെ അനർഹർക്ക് അനർഹമായതു ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാരുകളുടെ വിവിധ പദ്ധതികൾ പോലും ഇന്ന് സമുദായവും ജാതിയും മതവും നോക്കിയാണ്. വിധവകൾക്ക് ഉള്ള പദ്ധതികൾ പോലും ഇന്ന് ജാതിയും മതവും നോക്കിയാണ് അതുകൊണ്ട് തന്നെ സംവരണം മാത്രമല്ല എല്ലാ മേഖലകളിൽ നിന്നും സമുദായീകമായ പരിഗണനകൾ മാറി സാംബത്തികമായി അവശതകൾ അനുഭവിക്കുന്നവർക്ക് പരിഗണന ലഭിക്കുന്ന സ്ഥിതി ഉണ്ടാവണം.
സംവരണം നയം സാമൂഹീകമായ പ്രതിനിത്യത്തിനുവേണ്ടിയാണ് എന്ന് വാദിക്കുന്നവർ കഴിഞ്ഞ 80 വർഷത്തോളം ആ നയം പിന്തുടന്നിട്ടും അവസ്ഥക്ക് വലിയമറ്റം വന്നിട്ടില്ല എന്ന് സമ്മതിക്കുന്നുവെങ്കിൽ ആ നയം തെറ്റാണു എന്ന് കൂടി സമ്മതിക്കേണ്ടിവരും. MR ബാലാജി vs സ്റ്റേറ്റ് ഓഫ് മൈസൂർ കേസിൽ സംവരണത്തിന് ജാതി മാത്രം മാനദണ്ഡമാവരുത് സംവരണം കൊടുക്കാനുള്ള പ്രധാന കാരണം എന്ന് അഭിപ്രായപ്പെട്ടത് കൂടി ഓർമ്മിപ്പിക്കുന്നു. സംവരണനയം സംപൂർണ്ണമായ പുനർചിന്തനത്തിനു സമയമായി എന്നർത്ഥം.
ഈ വിഷയത്തിൽ വോട്ട് ചെയ്തവർക്കും, കമന്റ് ചെയ്തവർക്കും ട്രോൾ മലയാളം ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു

No comments:

Post a Comment